കോഴിക്കോട്: പയ്യോളി എസ്.ഐ സഞ്ചരിച്ച ജീപ്പ് ദേശീയപാതയിലെ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. അപകടം ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് അയനിക്കാട്ടായിരുന്നു അപകടം.
വാഹനത്തിലുണ്ടായിരുന്ന പയ്യോളി എസ്.ഐ അൻവർഷ ഷാ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേഷ് എന്നിവർ നിസാര പരിക്കുകളുടെ രക്ഷപ്പെട്ടു. പൊലീസ് ജീപ്പ് ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് തെന്നി നിയന്ത്രണം വിട്ട് റോഡിന്റെ നടുവിലെ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു.
പയ്യോളി സ്റ്റേഷനിൽനിന്ന് വടകര ഡി.സി.ആർ.ബിയിലേക്ക് പോവുകയായിരുന്ന കെ.എല്‍ 1 സി.എച്ച് 81 54 ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്.