കോഴിക്കോട്: പുതുപ്പാടിയിൽ മകന്റെവെട്ടേറ്റ് അമ്മയ്ക്ക് ഗുരുതര പരിക്ക്.കൈതപ്പൊയിൽ സ്വദേശിയായ 72-കാരി ജാനകിയ്ക്കാണ് വെട്ടേറ്റത്. മകൻ ബാബുവാണ് കൊടുവാൾ കൊണ്ട് വെട്ടി പരിക്കോൽപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ജാനകിയും മകൻ ബാബുവും തമ്മിൽ വഴക്ക് പതിവാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. അത്തരത്തിൽ ഇന്നലെയും വഴക്കുണ്ടായി. ഇത് ആക്രമണത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് വിവരം. കൊടുവാൾ കൊണ്ടുള്ള ആക്രമണത്തിൽ തലയുടെ പിൻഭാ ഗത്ത് ആഴത്തിലുള്ള മുറിവുണ്ട്. ജാനകിയെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു.