ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു


പാലക്കാട് : പാലക്കാട് ജോലിക്കിടെ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. എലവഞ്ചേരി കരിംകുളം കുന്നിൽ വീട്ടിൽ രഞ്ജിത്ത് (35) ആണ് മരിച്ചത്. കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ച് വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

വീട്ടിൽ സർവീസ് കണക്ഷൻ നൽകുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post