ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അപകടം.ഒരു മരണം.മരിച്ചവരെക്കുറിച്ച് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. അപകടത്തില്‍ നിരവധി കാറുകൾ തകർന്നു.വിമാനത്താവളത്തിൻ്റെ ഒന്നാം ടെർമിനലിൽ പുലർച്ചെ 5.30ഓടെയായിരുന്നു അപകടം സംഭവിച്ചത്. പുലർച്ചെ മുതൽ പെയ്യുന്ന കനത്ത മഴയിലാണ് അപകടമുണ്ടായത്.വിവരമറിഞ്ഞ ഉടൻതന്നെ 300ഓളം അഗ്നിശമന സേനായൂണിറ്റുകൾ സംഭവസ്ഥലത്തെത്തി.പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.