പേരാമ്പ്രയിൽ വാഹനാപകടം; അഞ്ചുപേർക്ക് പരിക്ക്


 കോഴിക്കോട്  പേരാമ്പ്ര :കടിങ്ങാട് സ്വകാര്യ ബസിടിച്ച കാർ ഓട്ടോയിലിടിച്ച് അപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു.ഓട്ടോറിക്ഷാ യാത്രക്കാരായ വാണിമേൽ സ്വദേശികളായ മിസ്രിയ (22), നജ്മ (41), നിഷാൻ (14), മുഹമ്മദ് (8), ഓട്ടോ ഡ്രൈവർ ഷഫീർ (35) എന്നിവർക്കാണ് പരിക്കേറ്റത്.

കടിയങ്ങാട് വെളുത്തപറമ്പിന് സമീപത്താണ് അപകടം നടന്നത്. സ്വകാര്യ ബസിടിച്ച കാർ പിന്നീട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. കോഴിക്കോട്..കുറ്റ്യാടിയിലേക്ക് പോകുകയായിരുന്ന രുദ്ര ബസാണ് കാറിൽ ഇടിച്ചത്.

അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന കുട്ടി പുറത്തേക്ക് തെറിച്ചുവീണെന്ന് ദൃക്സ‌ാക്ഷികൾ പറഞ്ഞു.


പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post