ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്



കോഴിക്കോട്  വാണിമേൽ : കല്ലാച്ചി വിലങ്ങാട് റോഡിൽ വാണിമേൽ പാലത്തിന് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. ഓർക്കാട്ടേരി സ്വദേശികളായ ബൈക്ക് യാത്രികർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 4 :20 ഓടെയാണ് അപകടം നടന്നത്. ഓർക്കാട്ടേരി ഭാഗത്തു നിന്ന് വിലങ്ങാട് തിരികെക്കയം വെള്ളച്ചാട്ടത്തിൽ വന്ന് തിരിച്ചു പോവുകയായിരുന്നു യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. വാണിമേൽ പാലത്തിന് അടുത്തുള്ള വളവിൽ വെച്ച് എതിരെ വരികയായിരുന്ന സൽവ ബസുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ യുവാക്കളെ ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബൈക്ക് ഭാഗികമായി തകർന്നു.

Post a Comment

Previous Post Next Post