കായംകുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി



 കായംകുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. പുലർച്ചെ നടക്കാനിറങ്ങിയ ആൾക്കാരാണ് മൃതദേഹം കണ്ടത്.ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.ചക്കുവള്ളി പോരുവഴി വടക്കേമുറി കൈതക്കുളത്തിന് സമീപം അമ്പനാട്ട് വടക്കതിൽ അനീഷ് ബാബു(40) ആണ് മരിച്ചത്, കായംകുളത്തു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ ആയിരുന്നു

മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post