ഇടുക്കി നെടുംകണ്ടം പുഷ്പകണ്ടത്താണ് അപകടമുണ്ടായത്. പുഷ്പകണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ മഹേന്ദ്രനാണ് മരിച്ചത്. മാങ്ങ പറിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.