തടി കയറ്റിവന്ന ലോറിയില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തലകീഴായി മറിഞ്ഞു; യുവാവ് മരിച്ചു

 


 മൂവാറ്റുപുഴയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് തല കീഴായി മറിഞ്ഞു യുവാവ് മരിച്ചു. വാഴക്കുളം തൈക്കുടിയില്‍ നിതീഷ് ദിനേശൻ (32) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജോസ്മോന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. വൈകിട്ട് 7:30 ഓടെയാണ് അപകടം സംഭവിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പോവുകയായിരുന്ന ജീപ്പ് എതിർദേശില്‍ തടി കയറ്റിവന്ന ലോറിയില്‍ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് തല കീഴായി മറിയുകയായിരുന്നു. അപകടത്തില്‍ ജീപ്പ് പൂർണമായും തകർന്നു.

Post a Comment

Previous Post Next Post