മോങ്ങത്ത് ബസ്സും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാർക്കും ഡ്രൈവർക്കും പരിക്ക്




 കൊണ്ടോട്ടി മോങ്ങം: മോങ്ങത്ത് സ്വകാര്യബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോയിലുള്ള യാത്രക്കാർക്കും ഡ്രൈവർക്കും പരുക്കേറ്റു. ഇവരെ മഞ്ചേരി മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വിളയിൽ പറപ്പൂർ പ്രദേശത്തുകാരാണ് ഓട്ടോയിൽ ഉണ്ടായിരുന്നതെന്നും ആരുടെയും നില ഗുരുതരമല്ലെന്നും നാട്ടുകാർ പറഞ്ഞു. ഇന്ന് ഞായറാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു അപകടം. കൊണ്ടോട്ടിയിലേക്കു പോകുന്ന ബസും മലപ്പുറം ഭാഗത്തേക്കു പോകുന്ന ഓട്ടോയും ആണ് കൂട്ടിയിടിച്ചത്. ഓട്ടോ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

...............................................     

Post a Comment

Previous Post Next Post