കാസർകോട്: പരപ്പയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലിയംകുളത്തെ കുമാരൻ്റെ മകൻ ഓട്ടോറിക്ഷ ഡ്രൈവർ രജീഷ് (33) നെയാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ഹോസ്‌പിറ്റലിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മരണ കാരണംവ്യക്തമല്ല. മൃതദേഹം ജില്ലാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഡെങ്കിപനി ബാധിച്ചു നേരത്തെ ചികിൽസയിൽ കഴിഞ്ഞിരുന്നു. അവിവാഹിതനാണ്. മാതാവ്: ലക്ഷ്‌മി. സഹോദരങ്ങൾ: രതീഷ്, രജിത.