കൊല്ലത്ത് ഒൻപതാം ക്ലാസുകാരി ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ



 കൊല്ലം: ഒൻപതാം ക്ലാസുകാരിയെ കൊല്ലത്ത് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിതറ പുതുശ്ശേരിയിൽ ആണ് സംഭവം. മരിച്ചത് പ്രസാദ് -ശാലിനി ദമ്പതികളുടെ മകൾ പൂജ ആണ്. ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയിട്ടുള്ളത്. പ്രാഥമിക നി​ഗമനം ആത്മഹത്യയാണെന്നാണ്. പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് കഴിഞ്ഞദിവസം രാത്രിയാണ്. ഇത് ആദ്യം കാണുന്നത് വീട്ടുകാരാണ്. എന്താണ് ആത്മഹത്യക്ക് പിന്നിലെ കാരണം എന്നത് വ്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post