കാസർകോട്: മീൻ പിടുത്തത്തിനിടെ യുവാവ് പുഴയിൽ വീണമരിച്ചു. വലിയ പറമ്പിൽ ആണ് സംഭവം. വലിയപറമ്പ് വെളുത്തപൊയ്യയിലെ ഗോപാലൻ്റെ മകൻ കെപിപി മനോജ് ( 38)ആണ് മരിച്ചത്. വൈകീട്ട് അഞ്ചുമണിയോടെ ഓരിയിലുള്ള ചെമ്പന്റെ മാട് എന്ന സ്ഥലത്ത് വെച്ച് മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ കാറ്റിലും മഴയിലും തോണി മറിഞ്ഞ് മനോജിനെ കാണാതാവുകയായിരുന്നു ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ രാത്രി എട്ടുമണിയോടെ കൂടി മനോജിനെ കണ്ടെത്തി. ചെറുവത്തൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സമീറയാണ് ഭാര്യ. ലതയാണ് മാതാവ്. മഹേഷ് ലതിക എന്നിവർ സഹോദരങ്ങളാണ്.