നിയമസഭാ കെട്ടിടത്തിന്റെ മേല്‍ത്തട്ടിന്റെ ഒരുഭാഗം ഇളകിവീണ് അപകടം.സുരക്ഷാ ഉദ്യോഗസ്ഥന് പരുക്ക്.ഇന്ന് വൈകീട്ട് 3.30ഓടെയാണ് അപകടമുണ്ടായത്. നിയമസഭാ ഹാളിന്റെ തൊട്ടടുത്തുള്ള കോറിഡോറിന്റെ മുകള്‍ചുമരിലുള്ള ഒരു ഭാഗമാണ് അടര്‍ന്നുവീണത്. ഇതിന്റെ ഒരു ഭാഗം ഉദ്യോഗസ്ഥന്റെ മേലേക്ക് വീഴുകയായിരുന്നു.നിയമസഭാ കെട്ടിടത്തിലെ ഡോക്ടര്‍ ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നല്‍കി. സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈയ്ക്കാണ് പരുക്കേറ്റത്. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ തന്നെയാണ് അപകടമുണ്ടായത്.