പുഴ കാണാനെത്തിയ ഉമ്മയും മകനും വെള്ളത്തിൽ മുങ്ങി; രക്ഷകനായി മുബാറക് പുളിക്കൽ

 


പാലക്കാട്  കൂടല്ലൂർ: പുഴയിൽ കാൽ വഴുതി വീണ് ഒഴുക്കിൽ അകപ്പെട്ട ഏഴു വയസുകാരനെയും രക്ഷിക്കാനിറങ്ങിയ യുവതിയേയും സാഹസികമായി രക്ഷപ്പെടുത്തി നാടിൻ്റെ അഭിമാന താരമായിരിക്കുകയാണ് കൂടല്ലൂർ കൂട്ടക്കടവ് സ്വദേശിയായ യുവാവ് പുളിക്കൽ മുബാറക്


പെരുന്നാൾ ദിനത്തിൽ പുഴ കാണാനെത്തിയതായിരുന്നു കൂടല്ലൂർ ജാറം പരിസരത്തുള്ള ഉമ്മയും ഏഴ് വയസ്സുകാരൻ മകനും. നിർമ്മാണം പുരോഗമിക്കുന്ന കൂട്ടക്കടവ് റെഗുലേറ്ററിൻ്റെ താഴ്ഭാഗത്ത് പുഴയിലിറങ്ങി കളിക്കുന്നതിനിടെ കാൽ വഴുതി കുട്ടി പുഴയിലെ ഒഴുക്കിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ഉമ്മയും പുഴയിലേക്ക് ചാടിയെങ്കിലും നീന്തൽ വശമില്ലാത്ത രണ്ട് പേരും ഒഴുക്കിൽപെടുകയായിരുന്നു.



കുടുബസമേതം പുഴ കാണാനെത്തിയതായിരുന്നു കൂടല്ലൂർ കൂട്ടക്കടവ് പുളിക്കൽ മുബാറക്കും കുടുംബവും.കുട്ടിയെ പിടിക്കാനിറങ്ങിയ ഉമ്മക്ക് നീന്തൽ അറിയുമെന്നാണ് കരയിൽ നിൽക്കുകയായിരുന്ന മുബാറക് ആദ്യം കരുതിയത്‌. എന്നാൽ നീന്തൽ അറിയാതെ രണ്ട് പേരും വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട മുബാറക്ക് പുഴയിലേക്ക് എടുത്ത് ചാടി ആദ്യം കുട്ടിയെയും പിന്നെ കുട്ടിയുടെ ഉമ്മയയെയും വെള്ളിത്തിൽ നിന്നും പിടിച്ച് കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.


കൂട്ടക്കടവ് തടയണക്ക് താഴെ വെള്ളം കുത്തിഒഴുകിയതിനെ തുടർന്നുണ്ടായ ചാലിലാണ് ഇവർ ഒഴുക്കിൽ പെട്ടത്.


പെരുന്നാൾ ദിനം ഒരു ദുരന്ത ദിനം ആകാതിരിക്കാൻ അവസരോചിതമായി പുഴയിലേക്ക് എടുത്ത് ചാടി കുട്ടിയെയും ഉമ്മയെയും സാഹസികമായി രക്ഷപ്പെടുത്തിയ മുബാറക്കിനെ ഒരു നാട് മുഴുവൻ അഭിനന്ദിച്ചു.


വർഷങ്ങൾക്കു മുമ്പ് കൂടല്ലൂർ വടക്കേ പുഴയിൽ ഒരു കുട്ടിയും ഉമ്മയും മുങ്ങി മരിച്ചതിൻ്റെ നടുക്കുന്ന ഓർമ്മയിൽ കഴിയുന്ന നാട്ടുകാർ മുബാറക്കിൻ്റെ ധീരമായ രക്ഷപ്പെടുത്തലിലൂടെ വീണ്ടുമൊരു ദുരന്തം ഒഴിവായതിൻ്റെ ആശ്വാസത്തിലാണ് പെരുന്നാൾ ആഘോഷിച്ചത്.


Post a Comment

Previous Post Next Post