മാവേലിക്കരയിൽ ബാറിൽ നിന്ന്മദ്യപിച്ച് ഇറങ്ങിയവർ തമ്മിൽ വാക്ക് തർക്കം… അടിയേറ്റ് യുവാവ് മരിച്ചു



മാവേലിക്കര: മദ്യപിച്ച ശേഷം ബാറിന് പുറത്തിറങ്ങിയ സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഒരാൾ അടിയേറ്റു മരിച്ചു. മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ബാറിന് എതിർവശത്തുള്ള യൂണിയൻ ബാങ്ക് ശാഖയുടെ മുന്നിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകം ആണെന്ന് ഉറപ്പായത്.

ചെന്നിത്തല തൃപ്പരുന്തുറ ഒരിപ്രം കാർത്തികയിൽ രാജന്റെ മകൻ രാജേഷ് ആണ് മരിച്ചത്. രണ്ടു പേർ യൂണിയൻ ബാങ്കിന് മുൻപിൽവച്ച് മർദ്ദിക്കുന്നതായി ദൃശ്യങ്ങളിൽ ഉണ്ട്. സുഹൃത്തുക്കളായ സനു, ബിജു, ഗണേശ് എന്നിവർ ചേർന്നാണ് മദ്യപിക്കാൻ എത്തിയത്. മദ്യപിച്ച് പുറത്തിറങ്ങിയശേഷം ഇവർ തമ്മിൽ അടിപിടി ഉണ്ടായി. ബാർ പൂട്ടി ജീവനക്കാർ പോയ ശേഷം ഇവർ വീണ്ടും എത്തി മർദ്ദിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. രാജേഷ് വിവാഹമോചിതനാണ്. മാവേലിക്കര പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്

Post a Comment

Previous Post Next Post