തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ അജ്ഞാതനായുള്ള തിരച്ചിൽ തുടരുന്നു' പ്രദേശത്ത് ഫയർ ഫോഴ്സ് തിരച്ചിൽ നടത്തുകയാണ്.
വെള്ളിയാഴ്ച രാവിലെയാണ്കൊടുവള്ളി പാലത്തിൽ നിന്നും അജ്ഞാതൻ പുഴയിലേക്ക് ചാടിയത്. പുഴയിലേക്ക് ചാടുന്നത് കണ്ട സമീപത്തെ മത്സ്യതൊഴിലാളി ഇയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല ഉടൻ തന്നെ വിവരം ഫയർ ഫോഴ്സിനെയും പോലിസിനെയും അറിയിച്ചു
.തലശ്ശേരി നിന്നും അഗ്നിശമന സേന സ്ഥലത്തെത്തി സ്കൂബ ടീമിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കണ്ണൂരിൽ നിന്നും ഡൈവിങ് ടീം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കടലും പുഴയും കൂടിച്ചേരുന്ന ഇടമായതും, അടിയൊഴുക്ക് ശക്തമായതും തിരച്ചിലിനെ ബാധിക്കുന്നുണ്ട്.