കോഴിക്കോട്: ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഓട്ടോ ഡ്രൈവർ മരിച്ചു. മാവൂർ പാറമ്മൽ പാലശ്ശേരി അബ്ദുല്ലത്തീഫ് (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നാല് മണിയോടെയാണ് മാവൂർ സൗത്ത് അരയന്‍ങ്കോട് വെച്ചാണ് ഓട്ടോ അപകടത്തിൽപ്പെട്ടത്. യാത്രക്കാരെ ഇറക്കിയ ശേഷം മടങ്ങുമ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ അബ്‌ദുൾല്ലത്തീഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് പുലർച്ചെ മരിച്ചിക്കുകയായിരുന്നു