മഴവെള്ളത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചു.എട്ടും പത്തും വയസുള്ള ആൺകുട്ടികളാണ് അപകടത്തിൽ പെട്ടത്.ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഡൽഹിയിലെ ഉസ്മാൻപൂർ മേഖലയിലാണ് സംഭവം നടന്നത്.ഏകദേശം അഞ്ചടിയോളം താഴ്ചയുള്ള കുഴിയിലാണ് കുട്ടികൾ വീണത്.കുട്ടികളുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ജിടിബി ആശുപത്രിയിലേക്ക് മാറ്റി.