കണ്ണൂർ തലശ്ശേരി കുന്നോത്തുപറമ്പ്: പറമ്പിൽ മതിലിടിഞ്ഞു വീണ് കാർ പൂർണമായും തകർന്നു, വൻ അപകടമൊഴിവായത് തലനാരിഴക്ക് ചൊവ്വാഴ്ച്ച വൈകീട്ടാണ് കനത്ത മഴയിൽ കാറിനു മുകളിൽ കൂറ്റൻ മതിലിടിഞ്ഞു വീണത്.
താഴെ കുന്നോത്തുപറമ്പിൽ തെരുവത്ത് റോഡിലാണ് അപകടം നടന്നത്. ഡ്രൈവർ റോഡരികിൽ കാർ നിർത്തി പുറത്തിറങ്ങി പോയി അഞ്ചു മിനിട്ടിന് ശേഷമാണത്രെ അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.കാർ പൂർണമായും തകർന്നു