അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗത തടസ്സം



പാലക്കാട്‌  അഗളി : അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ആറാംവളവിൽ ഇന്ന് രാത്രി 10.50ഓടെയാണ് സംഭവം. മരം നീക്കാനുള്ള ശ്രമം നടന്നുവരുന്നതായാണ് വിവരം.മഴക്കാലത്ത് മണ്ണിടിച്ചിലിന് പുറമേ ചുരത്തിൽ മരംവീണ് ഗതാഗതം തടസ പ്പെടുന്നത് പതിവാണ്. ഉണങ്ങിയ മരങ്ങളാണ് അപകടംവിതയ്ക്കുന്നത്. ഒമ്പതാം വളവിനടുത്തായി ഇത്തരം മരങ്ങളുണ്ട്.


ആഴ്ചകൾക്ക് മുമ്പാണ് അട്ടപ്പാടിയിൽ മരം വീണ് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചത്. ഉണങ്ങിയ മരങ്ങൾ മാത്രമല്ല ചുരം റോഡിന്റെ വശങ്ങളിലെല്ലാം വീഴാറായ മരങ്ങൾ നിൽക്കുന്നതും  ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ യുള്ള നൂറ്കണക്കിന് വാഹനയാത്രക്കാരെ ഭീതിപ്പെടുത്തുന്നു.


പാറക്കെട്ടുകൾക്കിട യിൽ നിൽക്കുന്ന മരങ്ങളുടെ വേരുകൾ ആഴ്ന്നിറങ്ങത്തതിനാൽ തന്നെ വീഴാനുള്ള സാധ്യതയും ഏറെയാണ്. മരം വീഴുന്നതോടൊപ്പം സമീപത്തെ പാറകളും റോഡിലേക്ക് വീണേക്കാം. യാത്രക്കാർക്ക് ഭീഷണിയാകുന്ന മരങ്ങൾ മുറിച്ച് മാറ്റുകയോ കൊമ്പുകൾ വെട്ടി ഒഴിവാക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇതിനുള്ള നടപടികൾ വൈകുകയാണ്.

Post a Comment

Previous Post Next Post