കോഴിക്കോട് പയ്യോളി ദേശീയപാതയിൽ ഓയിൽ മില്ലിന് സമീപം വാഹനാപകടത്തിൽ ചോറോടു സ്വദേശി മരണപ്പെട്ടു തിരുക്കുന്നം കേളോത്ത് സജീന്ദ്രൻ(42)ആണ് മരണപ്പെട്ടത് ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.
കോഴിക്കോട് ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു സജീന്ദ്രൻ അതേ ദിശയിലേക്ക് വന്ന ലോറിയിൽ അടിച്ചാണ് അപകടമുണ്ടായത് റോഡിൻെറ ശോചനീയാവസ്ഥയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.
പയ്യോളി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു മൃതദേഹം വടകര ജില്ലആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും