കോട്ടയം : കോട്ടയം തൃക്കൊടിത്താനത്ത് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.
മാടപ്പാട് സ്വദേശികളായ ആദർശ്, അഭിനവ് എന്നിവരാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണാണ് മരണപ്പെട്ടത്.
ഒരാൾ പത്താം ക്ലാസ് വിദ്യാർഥിയും മറ്റൊരാൾ ആറാം ക്ലാസ് വിദ്യാർഥിയുമാണ്.
മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പന്ത്രണ്ടരയോടെയാണ് അപകടം സംഭവിച്ചത്.