ഫറോക്കിൽ ബസ്സിനും വൈദ്യുത പോസ്റ്റിനും ഇടയിൽപെട്ട് ചാലിയം സ്വദേശി മരപ്പെട്ടു



 കോഴിക്കോട്  ഫറോക്ക് ബസ്സിനും വൈദ്യുത പോസ്റ്റിനും ഇടയിൽപെട്ട് ഒരാൾ മരിച്ചു. ഫറോക്കിൽ ഉച്ചയ്ക്ക് 2:30-ഓടെയാണ് സംഭവം. ചാലിയം കപ്പലങ്ങാടി സ്വദേശി മുഹമ്മദാലി (47) ആണ് മരിച്ചത്. പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന 'കാർത്തിക' ബസ്സിനിടയിൽപെട്ടാണ് അപകടമുണ്ടായത്. പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന ബസ് ഫറോക്ക് ബസ് സ്റ്റാൻഡിനകത്തേക്ക് കയറാനായി വരുമ്പോഴായിരുന്നു അപകടം.

 

Post a Comment

Previous Post Next Post