കണ്ണൂർ തലശ്ശേരി മഞ്ഞോടിയിൽ മധ്യവയസ്കനെ ഓവുചാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.കോടിയേരി സ്വദേശി രഞ്ജിത് കുമാറിനെയാണ് മരിച്ചതായി കണ്ടെത്തിയത്.പള്ളൂരിലെ സ്വകാര്യ സ്ഥാപനത്തിൽ വാച്ച്മാനായിരുന്നു. രാവിലെ എട്ടരയോടെയാണ് ഓവുചാലിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ നാട്ടുകാർ മൃതദേഹം കണ്ടത്. കുട തുറന്ന നിലയിലായിരുന്നു. ബസ് കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീണതാകാം എന്നാണ് കരുതുന്നത്