ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു



തൃശ്ശൂർ  ചാവക്കാട്:മണത്തല അയിനപ്പുള്ളിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.രണ്ടു പേർക്ക് പരിക്കേറ്റു.കുരഞ്ഞിയൂർ സ്വദേശിയും ചാവക്കാട് പൊന്നാറ ജ്വല്ലറി ജീവനക്കാരനുമായ പാലപ്പെട്ടി വീട്ടിൽ കമാൽ ആഷിഖ് മകൻ മുഹമ്മദ് നാസിം(14) ആണ് മരിച്ചത്.ഇന്നലെ(ശനിയാഴ്ച്ച) രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.അപകടം ടർഫിൽ കൂട്ടുകാരുമൊത്ത്

കളിക്കാൻ പോകുന്നതിനിടെയായിരുന്നു.ബൈക്ക് ഓടിച്ചിരുന്ന ഷഹീൻഷാ(19),ഫഹദ് (14)എന്നിവർക്ക് പരിക്കേറ്റു.തിരുവത്ര സ്വദേശിയായിരുന്ന കമാൽ ആഷിഖ് ഇപ്പോൾ കുരഞ്ഞൂരിലാണ് താമസം ബൈക്കിലും കാറിലുമായാണ് ടർഫി ലേക്ക് പുറപ്പെട്ടത്.മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ.

Post a Comment

Previous Post Next Post