മലപ്പുറം പൊന്നാനി പുതിയിരുത്തിയിൽ വെച്ച് ഇന്ന് വൈകീട്ടോടെയാണ് സ്വിഫ്റ്റ് കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ പരിക്ക് പറ്റിയ സ്കൂട്ടർ യാത്രികൻ പുതിയിരുത്തി സ്വദേശി കരിമത്തിപറമ്പിൽ സാദിക്ക് (49) എന്നയാളെ അണ്ടത്തോട് ഡ്രൈവേഴ്സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.