മലപ്പുറം നന്നമ്പ്ര തെയ്യാലയിൽ തമിഴ്നാട് സ്വദേശിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി
നന്നമ്പ്ര എസ് എസ് എൻ യുപി സ്കൂൾ റോഡിൽ ശാന്തിഗിരി ആശ്രമത്തിനു എതിർവശത്തുള്ള വീട്ടിൽ വെച്ച് ആണ് മരണപെട്ട നിലയിൽ കണ്ടത്
ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങിയ മുനിയാണ്ടിയെ രാവിലെ കാണാതായപ്പോൾ വീട്ടുടമ വന്ന് റൂം തുറന്ന് നോക്കിയപ്പോൾ മരിച് ക്കിടക്കുന്നതായിട്ടാണ് കണ്ടാത്.
ഒരു പാട് കാലമായി തെയ്യാലയിലുള്ള ഇദ്ദേഹം നാട്ടുകാർക്ക് സുപരിചിതനാണ്.
താനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
അദ്ദേഹത്തിൻെറ മരുമകൻ നാട്ടിൽ നിന്നും തെയ്യാലയിലെത്തിയിട്ടുണ്ട്