ബത്തേരി ദൊട്ടപ്പന്‍കുളത്ത് നിയന്ത്രണംവിട്ട ആംബുലന്‍സ് വാഹനങ്ങളിലും മതിലിലും ഇടിച്ചു; നാലുപേര്‍ക്ക് പരിക്ക്

 


വയനാട്  സുല്‍ത്താന്‍ ബത്തേരി: ദേശീയപാതയില്‍ ദൊട്ടപ്പന്‍കുളത്തിനു സമീപം നിയന്ത്രണംവിട്ട 108 ആംബുലന്‍സ് വാഹനങ്ങളിലും മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഗര്‍ഭിണി അടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ ഒമ്പതോടെയാണ് അപകടം. ഓട്ടോറിക്ഷയിലും രണ്ടുവീതം കാറിലും ബൈക്കിലുമാണ് ആംബുലന്‍സ് തട്ടിയത്. റോഡരികിലെ മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചാണ് ആംബുലന്‍സ് നിന്നത്. നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍നിന്നു കല്‍പ്പറ്റ ഭാഗത്തേക്കു പോകുകയായിരുന്നു ആംബുലന്‍സ്. ഗര്‍ഭിണിക്കും കൂട്ടിരിപ്പുകാര്‍ക്കും ഡ്രൈവര്‍ക്കും പുറമേ നഴ്‌സും ആംബുലന്‍സില്‍ ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എതിര്‍ദിശയില്‍വന്ന ബൈക്കില്‍ ഇടിക്കാതിരിക്കുന്നതിനു വെട്ടിച്ചപ്പോഴാണ് ആംബുലന്‍സിന്റെ നിയന്ത്രണം നഷ്ടമായതെന്നാണ് പ്രാഥമിക വിവരം.

Post a Comment

Previous Post Next Post