കൊല്ലം: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനഞ്ചുകാരി മരിച്ചു. കരിക്കം സ്വദേശിനി ആൻഡ്രിയയാണ് മരിച്ചത്. കൊല്ലം കൊട്ടാരക്കര എംസി റോഡിൽ ആയിരുന്നു സംഭവം. റോഡിന്റെ വശത്തെ കെട്ടിടത്തിന്റെ തിട്ടയിൽ ഇടിച്ചാണ് കാർ മറിഞ്ഞത്. പിൻസീറ്റിൽ ഇരുന്ന ആൻഡ്രിയ തൽക്ഷണം മരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേൽക്കുകയായിരുന്നു.
ആൻഡ്രിയയുടെ അമ്മ ബിൻസി ആണ് കാർ ഓടിച്ചത്. ഇവരുടെ മാതാവിൻ്റെ ചികിത്സക്കായി തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളജിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു വാളകത്ത് വെച്ച് അപകടമുണ്ടായത്. ശോശാമ്മയെയും ബിൻസിയെയും പരുക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻഡ്രിയയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.