ഇടുക്കി മൂന്നാര്‍ എംജി കോളനിയില്‍ വാട്ടര്‍ ടാങ്കിന് സമീപം മണ്ണിടിച്ചിലുണ്ടായി വീടിന്റെ മുകളിലേക്ക് പതിച്ച് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനി കുമാറിന്റെ ഭാര്യ മാല ആണ് മരിച്ചത്. വീട്ടില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ തന്നെ നാലു പേരെ പുറത്തെടുത്ത് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.