കോഴിക്കോട് പാറക്കടവ് ചെക്യാട് ഒടോര താഴെ വയലിൽ ലോറി തലകീഴായി വെള്ളത്തിലേക്ക് മറിഞ്ഞു. ഡ്രൈവറും തൊഴിലാളിയും രക്ഷപ്പെട്ടത് അത്ഭുതകരമായി.
ഇന്ന് വെള്ളിയാഴ്ച്ച പകലാണ് അപകടം. നിറയെ ചെങ്കൽ കയറ്റി വന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
റോഡിൽ നിന്ന് നിയന്ത്രണം വിട്ട് തെന്നി പോയ ലോറി വൻ ശബ്ദ്ത്തോടെയാണ് വയലിലെ വെള്ളത്തിലേക്ക് തലകീഴായി മറിഞ്ഞതെന്ന് പ്രദേശവാസികൾ പറഞ്ഞു.
വെള്ളത്തിനടിയിലെക്ക് വീണ ലോറിയുടെ ക്യാമ്പിനിനകത്ത് നിന്ന് ഡ്രൈവറും ബംഗ്ലാൾ സ്വദേശിയായ ചെങ്കൽ കയറ്റിറക്ക് തൊഴിലാളിയും രക്ഷപ്പെടുകയായിരുന്നു.