തോട് മുറിച്ചു കിടക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട് മരിച്ചു

 


കാസർകോട്: പാണത്തൂരിൽ വീട്ടമ്മ തോട്ടിൽ വീണു മരിച്ചു. മാപ്പിളച്ചേരിയിലെ പരേതനായ ഐത്തപ്പു നായക്കിന്റെ മകൾ യശോദ എം (55) ആണ് മരിച്ചത്. ഞായറാഴ്ച്‌ച വൈകിട്ട് 5 മണിയോടെ അയൽവാസിയാണ് യശോദയെ മാപ്പിളച്ചേരി ചെയ്‌മ്പർകുണ്ട് ഗുളികൻ ദേവസ്ഥാനത്തിന് സമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധു വീട്ടിൽ നിന്ന് തിരികെ വീട്ടിലേക്ക് വരുമ്പോൾ കാൽ വഴുതി തോട്ടിൽ വീണതാകാമെന്ന് സംശയിക്കുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് മാറ്റി. മാതാവ്: പാർവതിഭായി. മകൾ: ഉഷ, മരുമകൻ ദിനേശൻ. സഹോദരങ്ങൾ: ദാമോധരൻ, സുന്ദരി, പരേതനായ ഗണേശൻ.

Post a Comment

Previous Post Next Post