കാസർകോട്: ജോലിക്കിടെ മുകളിൽ നിന്ന് വീണ് രണ്ട് യുവാക്കൾക്ക് പരിക്ക്. പ്രതിഭാ നഗർ ഖാദി കെട്ടിടത്തിൻ്റെ മുകളിലെ ഷീറ്റ് മാറ്റുന്നതിനിടയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ബന്തടുക്ക പടുപ്പ് സ്വദേശി അജയൻ (23), പാലാർ മാണിമൂല സ്വദേശി സ്വസ്തിക്ക് (22) എന്നിവർക്കാണ് പരിക്കേറ്റത്