മലയാളി എയർ ഹോസ്റ്റസിനെ ഹരിയാന ഗുഡ്ഗാവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ



 കട്ടപ്പന ചെമ്പകപ്പാറ സ്വദേശിനിയായ എയർ ഹോസ്റ്റസിനെ ഹരിയാന ഗുഡ്ഗാവിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.


ചെമ്പകപ്പാറ തമ്പാൻസിറ്റി വാഴക്കുന്നേൽ ബിജു-സീമ ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിയാണ്(24) മരിച്ചത്. ഞായറാഴ്ച രാത്രിയിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്ന് വീട്ടുകാർക്ക് വിവരം ലഭിച്ചത്. പരിശീലനം പൂർത്തിയാക്കിയ ശ്രീലക്ഷ്മി മെയിൽ വീട്ടിലെത്തിയശേഷം ഈമാസം ആദ്യമാണ് എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം ഇന്ന്(19/6/24) നാട്ടിലെത്തിക്കും. സഹോദരി: ശ്രീദേവിക.

Post a Comment

Previous Post Next Post