ഇടുക്കി: വീടിന്റെ മേൽക്കൂര നന്നാക്കുന്നതിനിടെ അപകടത്തിൽപെട്ട വയോധികൻ മരിച്ചു. അടിമാലി ഇരുട്ടുകാനത്താണ് അപകടം നടന്നത്. തോക്കുപാള കാണ്ടിയാംപാറ പുതിയേടത്ത് നളിനാക്ഷൻ (62) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു അപകടം.,
മേൽക്കൂര നന്നാക്കുന്നതിനിടെ അപകടത്തിൽപെട്ട നളിനാക്ഷനെ ഓടിക്കൂടിയവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്.