ആലപ്പുഴ കുട്ടനാട്: എ.സി. റോഡില്‍ പത്ര വിതരണത്തിനിടെ കാറടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏജന്റ് മരിച്ചു. മങ്കൊമ്പ് തെക്കേക്കര ചിത്തിര ഭവനില്‍ സുശീലന്‍ (62) ആണ് മരിച്ചത്.ശനിയാഴ്ച്ച രാവിലെ മങ്കൊമ്പ് ജംഗ്ഷന് സമീപം ആയിരുന്നു അപകടം. പരിക്കേറ്റ സുശീലനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയ സുശീലന്‍ ഞായറാഴ്ച്ച പുലർച്ചയോടെ മരണപ്പെടുകയായിരുന്നു.