ബൈക്ക് അപകടം പരിക്കേറ്റ വേങ്ങര വെങ്കുളം സ്വദേശി മരണപ്പെട്ടു




 ബൈക്ക് അപകടത്തിൽ  ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വേങ്ങര വെങ്കുളം സ്വദേശി മരണപ്പെട്ടു. 


യുവ പണ്ഡിതൻ ഊരകം വെങ്കുളം സ്വദേശി

പുള്ളിശേരി മൊയ്തീന്റെ മകൻ ത്വയ്യിബ് ഫാളിലി (23) മരണപ്പെട്ടു. ചൊവ്വാഴ്ച ഐക്കരപ്പടിയിൽ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

 എസ് എസ് എഫ് വെങ്കുളം യൂണിറ്റ് പ്രസിഡന്റും തിരൂരങ്ങാടി താഴെ ചിന നൂറുൽ ഹുദ ബി ബ്രാഞ്ച് മദ്രസയിലെ അധ്യാപകനുമാണ്. എസ് വൈ എസ് വെസ്റ്റ് ജില്ലാ സെക്രട്ടറി പി ഇബ്രാഹിം ബാഖവിയുടെ സഹോദരനാണ് ത്വയ്യിബ് ഫാളിലി.മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ഉള്ളത്.

Post a Comment

Previous Post Next Post