കോഴിക്കോട് ഫ്രിഡ്ജിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു



കോഴിക്കോട്: ഫ്രിഡ്ജിൽ നിന്നും ഷോക്കേറ്റ് മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു. സൗത്ത് ബീച്ച് ചാപ്പയിൽ സ്വദേശി അൻവർ( 40) ആണ് ഫ്രിഡ്ജിന്റെ വേസ്റ്റ് വെള്ളം മാറ്റുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. ജനത ഹൗസിൽ കുട്ടി ഹസന്റെയും കെ.പി. നഫീസയുടെയും മകനാണ് അൻവർ.സഹോദരങ്ങൾ: അബ്ദുൾ നജീബ്, അവറാൻ, ബഷീർ, ഗഫൂർ, റഷീദ്, ഷാജഹാൻ, റംലത്ത്, തസ്ലീന, സുബെെദ


ഉടനെ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ട് നൽകും.

Post a Comment

Previous Post Next Post