അരൂർ: ടാങ്കർ ലോറി ഇടിച്ച് കാൽനടയാത്രികനായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു.അസ്സാം ബേഗ്പാര സ്വദേശി ദമാജിൽ ജാൻ ജോഗോയ് (35) ആണ് മരിച്ചത്. ലോറി ഡ്രൈവർ തിരുനെൽവേലി സ്വദേശി മാരിയപ്പനെ (45) പരുക്കുകളോടെ നെട്ടൂർ ലെയ്ക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അരൂർ പവുമ്പായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം നടന്നത്. ബൈക്ക് യാത്രികനെ രക്ഷിക്കുന്നതി നിടെ പെട്ടെന്ന് ലോറി വെട്ടിച്ച് മാറ്റിയപ്പോൾ നിയന്ത്രണം തെറ്റി മതിലിൽ ഇടിക്കുകയായിരുന്നു.
അരൂർ വ്യവസായ മേഖലയിലെ ഈസ്റ്റേൺ കെമിക്കൽസ് കമ്പിനി ജീവനക്കാരനായിരുന്നു മരിച്ച ദമാജിൽ . 3 മാസങ്ങൾക്ക് മുൻപാണ് ഇയാൾ അവിടെ ജോലിക്കായി എത്തിയത്. വിവരം അറിഞ്ഞ് എത്തിയ അരൂർ അഗ്‌നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ കെ. സതീഷ് കുമാറിൻ്റെ നേതൃതത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. അഗ്നിരക്ഷാ സേനയാണ് ഇരുവരേയും ലെയ്ക്ക് ഷോർ ആശുപത്രി യിൽ എത്തിച്ചത്. എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് സിമിൻ്റ് കയറ്റി പോകുകയായിരുന്നു ലോറി .പവുമ്പായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൻ്റെ കാണിക്കവഞ്ചിയും മാരാരിക്കുളം അർത്തിൽ കലേഷിൻ്റെ മതിലും അതിനകത്തുള്ള ഷെഡ്‌ഡും ലോറി തകർത്തു.