ഖത്തറിൽ വാഹനാപകടത്തിൽ തൃശ്ശൂർ ജില്ലക്കാരായ രണ്ട് യുവാക്കൾ മരിച്ചു

 


ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു.,തൃശൂർ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് ഹംസ(21),തൃശൂർ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീൽ (22) എന്നിവരാണ് മരിച്ചത്. ഇന്ന് (വെള്ളി൦ വൈകീട്ട് മാൾ ഓഫ് ഖത്തറിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്.രണ്ടു പേരും തൽക്ഷണം മരിച്ചു.

മുഹമ്മദ് ത്വയ്യിബ് ഹംസ ഖത്തർ പ്രതിരോധ മന്ത്രാലയത്തിലാണ് ജോലി ചെയ്യുന്നത്. പിതാവ് ഹംസ ഖത്തർ ഐഡിയ സ്കൂൾ ജീവനക്കാരനാണ്. അഹമ്മദ് ഹബീൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.

Post a Comment

Previous Post Next Post