ചന്തേര : സ്വകാര്യ ബസ് ഡ്രൈവറെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .കാലിക്കടവ് മത്സ്യമാർക്കറ്റിന് പിറകിൽ താമസിക്കുന്നകരക്കേരുവിലെ സി എം ഫൈസലിനെ (37) യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കരക്കേരുവിലെ മഹമ്മൂദ് – ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ. സൈറ കാസറഗോഡ്. മക്കൾ: ഫിസാൻ, ഖദീജത്തുൽ ഫിദിന. സഹോദരങ്ങൾ: അസീന, നിസാർ, റിയാസ്. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി