ഇടുക്കി അറക്കുളം: രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ക്കു പരുക്ക്. അറക്കുളം പുത്തന്‍പള്ളിക്കവലയില്‍ ഇന്നലെ വൈകിട്ട് 7.40നാണ് അപകടം.
അറക്കുളം കോട്ടയംമുന്നി സ്വദേശി പുളിക്കല്‍ തോമസ് (45) ആണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്.
ബൈക്കുകള്‍ നേരിട്ടു കൂട്ടിയിടിച്ചാണ് അപകടം. കോട്ടയംമുന്നി ഭാഗത്തേക്കു തിരിയുന്നതിനു ബൈക്ക് വലതുവശത്തേക്കു തിരിക്കുന്നതിനിടെ എതിരേ വന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. തോമസിനൊപ്പം ബൈക്കിലുണ്ടായിരുന്ന വടക്കേപ്പറമ്ബില്‍ ആല്‍ബിന്‍, എതിര്‍ ദിശയിലെത്തിയ ബൈക്കിലെ യാത്രക്കാരനായ വൈഷ്‌ണവ്, ഫിദാസ്, കൂടാതെ മറ്റൊരാള്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ തൊടുപുഴയിലെ വിവിധ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോമസിന്റെ സംസ്‌കാരം പിന്നീട്. ഭാര്യ: ബിന്ദു. മക്കള്‍: ബെറ്റി, ബിസ്‌മി. അറക്കുളത്തെ എഫ്.സി. ഐ ഗോഡൗണിലെ ജീവനക്കാരനാണ് ബെന്നി.