കുറ്റിപ്പുറം മിനി പമ്പക്ക് സമീപം ഗണപതി ഹോട്ടലിന് മുമ്പിൽ ഇന്ന് രാവിലെ സ്കൂട്ടറിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റയാൾ മരണപ്പെട്ടു : എടച്ചലം ചോലക്കൽ കുമ്പളംകുന്ന് റോഡിലെ താമസക്കാരനായ കിഴക്കത്ത് പറമ്പിൽ ബാവ മുസ്ല്യാരുടെ മകൻ മുഹമ്മദ് ഷാഫിയാണ് മരിച്ചത്. കുറ്റിപ്പുറം ഹീൽ ഫോർട്ട് ഹോസ്പിറ്റലിൽ പ്രാഥമിക ശുശ്രുഷ നൽകി കോട്ടക്കൽ മിംസിലേക്ക് മാറ്റിയിരുന്നു : അവിടെ നിന്നും വിദഗ്ദ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്