തൃശ്ശൂർ അകലാട് കെ.എസ്.ആർ.ടി.സി ബസിൽ നിന്നും വീണ് അപകടം: യുവതിക്കും കുഞ്ഞിനും പരിക്ക്



 എറണാംകുളത്ത് നിന്നും പൊന്നാനിയിലേക്ക് വരികയായിരുന്ന KL 15 9566 കെ.എസ്.ആർ.ടി.സി ബസ് രാത്രി 9 മണിയോടെ അകലാട് മൊയ്തീൻ പള്ളിക്ക് സമീപത്തു വെച്ച് സർവ്വീസ് റോഡിലേക്ക് വീശിയൊടിക്കുന്നതിനിടെ മൊയ്തീന്‍ പള്ളി സ്റ്റോപ്പിൽ ഇറങ്ങുന്നതിനു വേണ്ടി കുഞ്ഞിനേയും എടുത്ത്‌ എഴുന്നേറ്റ്‌ നിൽക്കുകയായിരുന്ന യുവതിയും കുഞ്ഞും ഡോർ തുറന്ന് പുറത്തേക്ക്‌ തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ പരിക്ക് പറ്റിയ മൊയ്തീൻ പള്ളി സ്വദേശിനി കൊട്ടാരപ്പാട്ട് ഹാദിബ (33), മകൾ സൈനബ് (3) എന്നിവരെ അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.._

Post a Comment

Previous Post Next Post