തിരുവനന്തപുരം : നിർമ്മാണം നടക്കുന്ന ക്ഷേത്രത്തിൽ ട്യൂബ് ലൈറ്റിന് കണക്ഷൻ കൊടുക്കുന്നതിനിടെ ക്ഷേത്ര രക്ഷാധികാരി ഷോക്കേറ്റ് മരിച്ചു. വിളപ്പിൽശാല വാഴവിളാകം ചെറുവല്ലി കട്ടയ്ക്കൽ വീട്ടിൽ മധുസൂദനൻ നായർ (62) ആണ് മരിച്ചത്. പുനർനിർമ്മാണം നടക്കുന്ന വാഴവിളാകം ചെറുവല്ലി തമ്പുരാൻ ക്ഷേത്രത്തിൽ ഇന്ന് രാവിലെ 11ന് ട്യൂബ് കെട്ടുന്നതിനിടെയാണ് ക്ഷേത്ര രക്ഷാധികാരി മധുസൂദനൻ നായർക്ക് ഷോക്കേറ്റത്. നിർമ്മാണ തൊഴിലാളികളും നാട്ടുകാരും ചേർന്ന് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ജയകുമാരി. മക്കൾ: അഖിൽ എം.ജെ, അരുൺ എം.ജെ. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.