ഹരിപ്പാട് പാമ്പുകടിയേറ്റ് ഗൃഹനാഥൻ മരിച്ചു. കരുവാറ്റ കന്നുകാലിപാലം മുഞ്ഞനാട്ട് പണിക്കശ്ശേരിൽ ജോൺ ഐപ്പ് (63) ആണ് മരിച്ചത്. വീടിന് സമീപമുള്ള പുരയിടത്തിൽ തേങ്ങ പെറുക്കുന്നതിനിടെ ഇന്ന് രാവിലെയാണ് ജോണിന് പാമ്പുകടിയേറ്റത്.തുടർന്ന് ഉടൻതന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴം രാവിലെ 10ന് കരുവാറ്റ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടക്കും .