തൃശ്ശൂർ എടത്തിരുത്തി പെനൂരിലാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. പൈനൂർ എൽപി സ്കൂളിനു കിഴക്ക് ഭാഗത്തുള്ള ഫാമിനടുത്താണ് സംഭവം. ഇന്ന് രാവിലെ എട്ടരയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല, രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്ന് പറയുന്നു. കയ്പമംഗലം പോലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.അൻപത് വയസ്സോളം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടത്.