ടെറസിൽ നിന്ന് കാൽ വഴുതി വീണ് ഗൃഹനാഥൻ മരിച്ചു

 


കോഴിക്കോട്: ടെറസിൽ നിന്ന് കാൽ വഴുതി വീണ് ഗൃഹനാഥൻ മരിച്ചു. രാമനാട്ടുകര പരുത്തിപ്പാറയിലെ കണ്ടംകുളം സ്വദേശി കർളങ്കോട്ട് സമദ് (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് അപകടം നടന്നത്. വീടിന്റെ ടെറസിൽ കയറിയ സമദ് കാൽ വഴുതി താഴെ വീഴുകയായിരുന്നു. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലക്ക് സാരമായി പരിക്കേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് ഇന്ന് വീട്ടുനൽകും. സമദ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

Post a Comment

Previous Post Next Post