മാഹി: മുഴപ്പിലങ്ങാട്-അഴിയൂർ ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ ജംഗ്ഷനിൽ അപകടം തുടർക്കഥ. മംഗലാപുരത്തേക്ക് പോകുന്ന കാറിടിച്ച് സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു. കടവത്തൂരിലെ മഹമൂദ്, മകൾ റിസ്വാന ജഹാൻ എന്നിവർക്കാണ് പരിക്ക്. ഇവർ വടകരയിലെ കോളജിലേക്കു പോകുമ്പോഴാണ് അപകടത്തിൽപെട്ടത്
. ഇടിയേറ്റ സ്കൂട്ടർ 10 മീറ്ററോളം ദൂരത്തേക്ക് തെറിച്ച് വീണതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈപ്പാസ് ജംഗ്ഷനിൽ രാവിലെ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മണിക്കൂറുകൾക്കകം അടുത്ത അപകടം നടന്നത്